മനുക്കുന്ന് മലകയറ്റം 25-ന് : കോട്ടയിൽ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 26 നും നടക്കും.

ചരിത്രപ്രസിദ്ധമായ മനുക്കുന്ന് മലകയറ്റം 25-ന് നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു .കോട്ടയിൽ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 26 നും നടക്കും .25ന് രാവിലെ തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ നിന്നും കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും കക്കാട്ടിലും തന്ത്രിമാരോട് ഒപ്പം ആയിരക്കണക്കിന് ഭക്തജനങ്ങളും മലകയറും. മുഹൂർത്ത കൊലകൊത്തൽ ,ഭണ്ഡാരം എഴുന്നള്ളിപ്പ്, താന്ത്രിക ചടങ്ങുകൾ തുടങ്ങി നിരവധി ആചാരങ്ങളുടെ ഭക്തിസാന്ദ്രമായാണ് മലകയറ്റം നടത്തപ്പെടുന്നത്. ഭക്തജനങ്ങൾ മല ചവിട്ടി ഭഗവാനുള്ള പൂജാ ദ്രവ്യങ്ങളും അഭിഷേക സാധനങ്ങളും സമർപ്പിച്ച് പൂജയിൽ പങ്കെടുത്ത് ഭഗവാൻറെ അനുഗ്രഹം വാങ്ങി മലയിറങ്ങി രണ്ടു ക്ഷേത്രങ്ങളിലും എത്തി പൗരാണികമായി ആചരിച്ചുവരുന്ന കഞ്ഞിയും പുഴുക്കും കഴിച്ചാണ് മടങ്ങുക. കോട്ടയിൽ ദേവസ്വം മുൻ മാനേജിംഗ് ട്രസ്റ്റി എംജെ വിജയപത്മൻ, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ രാമചന്ദ്രൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ നമ്പൂതിരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. മലബാർ ദേവസ്വം ബോർഡ് ടി സി ബിജു, അസിസ്റ്റൻറ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വക്കേറ്റ് പി ചാത്തുക്കുട്ടി, മോഹനൻ മുണ്ടുപാറ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പടിഞാറത്തറയിൽ മെഗാ കേശദാന ക്യാമ്പ് 30-ന് : സൗജന്യ വിഗ്ഗിനും അപേക്ഷിക്കാം.
Next post കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം വയനാട് ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് ബി യിൽ ലയിച്ചു.
Close

Thank you for visiting Malayalanad.in