കൽപ്പറ്റ : നിവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ളയു. ഡി. എം ) ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം സെന്ററുകളെ ആശ്രയിച്ചു ജീവിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടാതിരിക്കുക. വയനാട്ടിലെ ഇക്കോ ടൂറിസം ടെസ്റ്റിനേഷനുകൾ അടച്ചതോടെ അവിടെ ജോലി ചെയ്തിരുന്ന നൂറോളം ജീവനക്കാർക്കും , അതിനെ ചുറ്റിപറ്റി ജീവിച്ചിരുന്ന അനേകം വഴിയോര കച്ചവടക്കാർ , ടാക്സി ഡ്രൈവർമാർ , ടൂറിസ്റ്റ് ഗൈഡ് മാർ ഹോംസ്റ്റേയ് ഹോട്ടൽ നടത്തിപ്പുകാർ ഇത്തരം സ്ഥാപനത്തിലെ ജീവനക്കാർ എന്നിങ്ങനെ അതിനെ ആശ്രയിച്ചു ജീവിക്കുന്ന അനേകം പേരും അവരുടെ കുടുംബങ്ങളും വേറെ ജീവിത മാർഗം ഇല്ലാത്ത അവസ്ഥയിൽ ആണ്. വായനാട്ടിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗമായ ടൂറിസം നിലച്ചാൽ ആത്മഹത്യ അല്ലാതെ മറ്റുവഴികൾ ഇല്ല.
ഇന്നലെ ആത്മഹത്യ ചെയ്ത കുറുവ ദ്വീപിന് സമീപത്തെ ഹോട്ടൽ വ്യാപാരി സെബാസ്റ്റ്യന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
എത്രയും പെട്ടന്ന് ടൂറിസം ഡിപ്പാർട്മെന്റ് ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രവീൺ രാജ്, സജീഷ് കുമാർ, ഷൈൻ ഫ്രാൻസിസ്, സുരേഷ് ബാബു,വിനോദ് മാധവൻ,കെ വി വിനീത് എന്നിവർ സംസാരിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....