ജീവകാരുണ്യ മേഖലയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് മാനന്തവാടി പ്രസ് ക്ലബ്ബ് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദനരെയും പാവപ്പെട്ടവരെയും സഹായിക്കണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. നിരവധി കുടുംബങ്ങൾ സ്ഥലവും വീടും ഇല്ലാത്തവരാണ്.ഇത്തരം കൃടുംബങ്ങളെ കണ്ടെത്തി സഹായിക്കാൻ സമൂഹം മുന്നിട്ടിറങ്ങണം. ഭവന പദ്ധതി പ്രകാരം ബത്തേരി ശ്രേയസ് 50 വീടുകൾ നിർമ്മിച്ചു നൽകിയെന്നും 250 വീടുകൾ പൂർത്തീകരിച്ചു നൽകുകയാണ് ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡണ്ട് അരുൺ വിൻസെൻ്റ് അദ്ധ്യക്ഷത വഹിച്ചു. മമ്മൂട്ടി സഖാഫി, ഇഖ്ബാൽ കണ്ണാടി, എ.നിസാർ, ആബിദ് കക്കാടൻ, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് തലപ്പുഴ, ബിജു കിഴക്കേടം, അബ്ദുള്ള പള്ളിയാൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, അബ്ദുൽ ലത്തീഫ് പടയൻ, വി.ഒ.വിജയകുമാർ, റെനീഷ് ആര്യപ്പള്ളി, എന്നിവർ സംബന്ധിച്ചു. വ്യക്തികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നിർമ്മിക്കുന്ന വീട് മാർച്ച് 31നകം പൂർത്തീകരിക്കാനാണ് പ്രസ് ക്ലബ് ലക്ഷ്യമിടുന്നത്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...