കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ നിര്‍മ്മാണ സാധ്യതാപരിശോധനയ്ക്ക് 1.50 കോടി രൂപ അനുവദിച്ചത് നിരന്തരമായ ഇടപെടല്‍ മൂലമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. എം എല്‍ എ ആയതിന് ശേഷം ചുരം ബദല്‍പാതയായ ഈ റോഡിന് വേണ്ടി നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന് ഉള്‍പ്പെടെ തുടര്‍ച്ചയായി ഉന്നയിക്കുകയും, 14 കിലോമീറ്റര്‍ പദയാത്ര ഉള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിലക്കാത്ത ശബ്ദത്തിന്റെയും, പ്രക്ഷോഭങ്ങളുടേയും ഫലമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍മ്മാണ സാധ്യതയുടെ പരിശോധനക്കായി തുക വകയിരുത്തിയിരിക്കുന്നത്. പ്രസ്തുത റോഡിനായി നിരന്തരമായി ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മന്ത്രി നല്കിയ ഉറപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഏകോപനത്തിനും, വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഒരു ജനതയുടെ മൂന്ന് ദശാബ്ദക്കാലത്തെ കാത്തിരിപ്പാണ് പ്രസ്തുത റോഡ്. സമ്പൂര്‍ണമായി നിലച്ച ഈ റോഡ് പുനരുജ്ജീവിപ്പിക്കുന്നതിനായി മന്ത്രിമാരുമായി നേരിട്ട് സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. വനം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്താനും നേതൃത്വം നല്കി. പദ്ധതി യാഥാര്‍ഥ്യമാകുന്നതിനായി ഇത്തരത്തില്‍ നിരവധി പരിശ്രമങ്ങളാണ് നടത്തിയത്. 20-ലധികം തവണ ചുരത്തില്‍ കുടുങ്ങിയ ജനപ്രതിനിധിയെന്ന നിലയില്‍ നിയമസഭയിലും മറ്റും വളരെ വികാരപരമായാണ് ഈ വിഷയം പലപ്പോഴും അവതരിപ്പിക്കേണ്ടി വന്നിട്ടുള്ളത്. ചുരത്തിലെ ഗതാഗതതടസം മൂലം അത്രയേറെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നത് വരെ റോഡിനായുള്ള ഇടപെടലുകള്‍ തുടരുമെന്നും എം എല്‍ എ വ്യക്തമാക്കി.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...