മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള സൂപ്പർ മാർക്കറ്റിന് തീപിടിച്ചു

മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള കടമുറികൾക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റും കൽപ്പറ്റയിൽ നിന്നെത്തിയ ഒരു യൂണിറ്റും രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ മുഴുവനായും അണക്കാൻ കഴിഞ്ഞു. ഗ്രാൻ്റ് സൂപ്പർ മാർക്കറ്റിൻ്റെ മൂന്ന് കടമുറികൾ പൂർണ്ണമായും കത്തിനശിച്ചു. അതിനു തൊട്ടു മുകളിലുള്ള ഇസാഫ് ബാങ്കിൻ്റെ മൂന്ന് മുറികളിലേക്കും തൊട്ടടുത്തുള്ള ആറ് കടമുറികളിലേക്കും തൊട്ടു പുറകിലുള്ള വീട്ടിലേക്കും തീ കയറാതെ രക്ഷപ്പെടുത്താൻ സമയോചിത ഇടപെടൽ കൊണ്ട് സാധിച്ചു. ബാങ്കിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞെങ്കിലും കനത്ത ചൂടിൽ എ.സി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവക്ക് കേടുപാടുകൾ സംഭവിച്ചു. കാരണം വ്യക്തമല്ല. മാനന്തവാടി സ്റ്റേഷൻ ഓഫീസർ വിശ്വാസ് പി വി യുടെ നേതൃത്വത്തിൽ നടന്ന അഗ്നിരക്ഷാ പ്രവർത്തനത്തിൽ അസിസ്റ്റേഷൻ ഓഫീസർ ടി. സുരേഷ് കുമാർ ഫയർ & റെസ്ക്യു ഓഫീസർമാരായ സനൂപ്.കെ, ജയൻ.സി.എ , ഹെൻറി ജോർജ്, പ്രവീൺ കുമാർ, മനു അഗസ്റ്റ്യൻ, ശ്രീജിത്ത് കെ.എസ്, കെ. സുധീഷ്, കെ. ജിതിൻ, കെ.ശ്രീകാന്ത്, ബിനീഷ് ബേബി ഹോം ഗാർഡുമാരായ വി.സി ജോർജ്, എം.എസ് ബിജു , കെ ജി ഗോവിന്ദൻകുട്ടി എന്നിവർ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിലായി.
Next post കടുവ പിടിച്ച പോത്തിൻ്റെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
Close

Thank you for visiting Malayalanad.in