നടവയൽ: നെയ്കുപ്പയിൽ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു.,.ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചു.ആദ്യം നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റെ ജഡം വെച്ച് ഉപരോധസമരം നടത്തി. പിന്നീട് ജഡവുമായി നടവയലിൽ എത്തിയാണ് പ്രതിഷേധ സമരം നടത്തിയത്. .കലക്ടർ നേരിട്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടത്.