കൽപ്പറ്റ : വയനാട് മെഡിക്കൽ കോളേജിന് വേണ്ടി തലപ്പുഴ ബോയ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് അസാധുവാക്കി.
വാല്യൂ ഓഫ് ഇംപ്രൂവ്മെന്റ് അഡ്വാൻസായി രണ്ടു കോടി രൂപ നൽകി പേരിയ വില്ലേജിലെ ബോയ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിലെ 65 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം, പുതിയ ഹൈക്കോടതി ഉത്തരവിലൂടെ അസാധുവായതായി മടക്കി മല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യഥാർത്ഥ വില നൽകാതെ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ ഭൂഉടമ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് . മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലിൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ 10/6/2022 ലെ വിധിയിലാണ് നിലവിലുള്ള ഏറ്റെടുക്കൽ നടപടി അസാധുവാക്കിയതും, പകരം 2013 ലെ ലെ ലാൻഡ് അക്വസിയേഷൻ ആക്ട് പ്രകാരം നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കണമെന്നും കാണിച്ചു ഉത്തരവിട്ടത്. ഇതോടെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിൽ സർക്കാരിനുണ്ടായിരുന്ന എല്ലാ
അധികാരങ്ങളും ഫലത്തിൽ ഇല്ലാതെയായി. WP 196/16 നമ്പർ കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ കയ്യിലുണ്ടായിരുന്ന ഭൂമി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കൈമാറി 2022 മാർച്ച് 14നാണ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഉത്തരവിട്ടിരുന്നു. ഇത് ഉൾപ്പെടെ എല്ലാം ജല രേഖകളായി മാറി.
ഈ സാഹചര്യത്തിൽ ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുക്കണമെങ്കിൽ ഇനി നിയമപ്രകാരമുള്ള പ്രാരംഭ
പ്രവർത്തനങ്ങൾ ഒന്നു മുതൽ തുടങ്ങണം. 2013 ലെ എൽ.എ.ആർ.ആർ. ആക്ട് പ്രകാരം, ഏതൊരു ആവശ്യത്തിന് വേണ്ടിയാണോ ഭൂമി ഏറ്റെടുത്തത് ആവശ്യത്തിനുവേണ്ടി മാത്രമേ
ആ ഭൂമി വിനിയോഗിക്കാൻ സാധിക്കൂ… ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുത്തത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയാണ്, അത് മെഡിക്കൽ കോളേജിന് കെട്ടണം നിർമ്മിക്കാൻ സാധ്യമല്ല.
ജൂൺ 10ലെ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു എന്നാണ് ലഭിക്കുന്ന സൂചന, ഇക്കാര്യത്തിൽ ഒരു തീർപ്പ് ഉണ്ടാക്കാൻ ചുരുങ്ങിയത് നാലഞ്ച് വർഷമെങ്കിലും വേണ്ടിവരും. ഹൈക്കോടതി ഡിവിഷൻ ബഞ്ച്, ബോയ്സ് ടൗൺ ഭൂമിയെ സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ ബലത്തിൽ സർക്കാർ മുമ്പ് ഭൂമി ഏറ്റെടുത്ത വാര്യാട് എസ്റ്റേറ്റുകൾ ഉൾപ്പെടെ 102 ഭൂഉടമകൾ ഹൈക്കോടതിയിൽ എത്തി.
2013-ലെ ലാൻഡ് എ ആർ.ആർ. ആക്ട് പ്രകാരം ഇത്രയും ഭൂമികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ വില നൽകേണ്ടി വരും. ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാറിന് ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളേജ് കെട്ടിടം നിർമ്മിക്കാൻ അടിയന്തരമായി സംസ്ഥാന സർക്കാർ തയ്യാറാവണം..
ഈ സത്യങ്ങൾ പകൽപോലെ വ്യക്തമായിട്ടും, ജിനചന്ദ്രന്റെ നാമധേയത്തിൽ മെഡിക്കൽ കോളേജ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് നേതൃത്വവും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയും മൗനം വെടിയണം.
പാൽ ചുരത്തിനും, നെടുംപൊയിൽ ചുരത്തിനും, സമീപത്ത് വയനാടിന്റെ വടക്കേ അറ്റത്ത്, റിസർവ് നത്തോട് ചേർന്ന് കിടക്കുന്ന ഭൂമി വീണ്ടും പൊന്നും വില കൊടുത്ത് വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇക്കാര്യത്തിൽ ഉണ്ടായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പോലും ഭരണകക്ഷി മറച്ചുവെച്ചത്. കോടതിവിധി വരികയും ഭൂമി ഏറ്റെടുക്കാൻ നടപടി റദ്ദാവുകയും ചെയ്ത ശേഷം, ആക്ഷൻ കമ്മിറ്റിയുടെ രംഗത്ത് ഇറങ്ങിയപ്പോൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് മാനന്തവാടി എം.എൽ.എ. നാടകം കളിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മാനന്തവാടി ജില്ലാ ആശുപതിയെ നിശ്ചലമാക്കിയും, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലേക്ക് മാറിയ ബോയ്സ് ടൗൺ ഭൂമിയിൽ മെഡിക്കൽ കോളേജ് വരുമെന്നും പറഞ്ഞു മാനന്തവാടി നിയോജകമണ്ഡലത്തിലെ ജനങ്ങളെ ഭരണനേതൃത്വം വഞ്ചിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ പി ഫിലിപ്പ് കൂട്ടി, വിജയൻ മടക്കിമല, വി പി അബ്ദുൽ ഷുക്കൂർ ഗഫൂർ വെണ്ണിയോട് എന്നിവർ പങ്കെടുത്തു.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില് അപകടകരമായ നിലയിലുള്ള മരങ്ങള് മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്ഷക്കെടുതിയില് മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...