കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കല്‍പ്പറ്റ അഹല്യ ഫൌണ്ടേഷന് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പ് , ക്ഷേമനിധി സിറ്റിംഗ് എന്നിവ സംഘടിപ്പിച്ചു …. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഇ. . കല്യാണി അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്ന അബൂബക്കര്‍ സിദ്ധിക്കിന്റെ അവകാശികള്‍ക്ക് മരണാനന്തര ധനസഹായവും, ശവസംസ്കാര ധനസഹായവും റീഫണ്ടും ഉൾപ്പടെ 113253 /- രൂപയുടെ ഉത്തരവും, റോബിന് ഫിലിപ്പ് എന്ന തൊഴിലാളിക്കുള്ള ചികിത്സാ ധനസഹയമായ 45629/-രൂപയുടെ ഉത്തരവും കൈമാറി . തുടര്‍ന്ന് നടന്ന നേത്ര പരിശോധനാ ക്യാമ്പില്‍ നൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു .ക്യാമ്പിനു മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല എക്സിക്യുട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ് , അഹല്യ ഫൌണ്ടേഷന് കണ്ണാശുപത്രിഭാരവാഹികള്, മാനന്തവാടിയിലെ സംയുക്ത ട്രേഡ് യൂണിയന് നേതാക്കളായ ശശികുമാര്‍ എം ബി , സന്തോഷ് കുമാര്‍ , സന്തോഷ് ജി നായര്‍,സജീവന് ,റഷീദ് പടയന്‍, എന്നിവര്‍ നേത്രത്വം നല്കി .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....