പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം; ടി. സിദ്ദീഖ് എം.എൽ.എ

.
കല്‍പ്പറ്റ: 1994-ല്‍ വയനാടിന്റെ വികസനത്തിന് ദീര്‍ഘവീഷണത്തോട് കൂടി പ്രവൃത്തി ആരംഭിച്ച് 73% പ്രവൃത്തി പൂര്‍ത്തിയായി പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുവനേന്ദ്രര്‍ യാധവിന് നിവേദനം നല്‍കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. താമരശ്ശേരി ചുരം റോഡില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ശാശ്വത പരിഹാരമാകും. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട് ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുകയും ചെയ്യും. കോഴിക്കോട്-വയനാട്-ബാംഗ്ലൂര്‍ കണക്റ്റിവിറ്റികള്‍ക്കിടയിലുള്ള സുഗമമായ ഇടനാഴിയായി മാറുകയും ചെയ്യും. കോഴിക്കോട്-കടിയങ്ങാട് – പൂഴിത്തോട്-മാനന്തവാടി – കുട്ട – ഗോണിക്കുപ്പ – മൈസൂര്‍ – ബാംഗ്ലൂര്‍ ചുരമില്ലാതെ 7 കിലോമീറ്റര്‍ മാത്രമാണ് ഈ റോഡ് വനമേഖലയിലൂടെയുള്ളത്. ഈ റോഡ് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും സാമ്പത്തികമായി വളരെ കുറഞ്ഞ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കാവുന്നതുമാണ്. പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ വോട്ട് ചോദിച്ച് വരണ്ടന്ന് മാർ പാംപ്ലാനി
Next post കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോർഡ് നേത്ര പരിശോധന ക്യാമ്പും ക്ഷേമനിധി സിറ്റിംഗും സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in