വന്യമൃഗ ശല്യം :ഇരുപതിന് വയനാട്ടിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം

വന്യമൃഗ ശല്യം :ഇരുപതിന് വയനാട്ടിൽ യുഡിഎഫിന്റെ രാപ്പകൽ സമരം. വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ച് ഇരുപതിന് രാവിലെ 9 മണി മുതൽ 21ന് രാവിലെ 9 മണി വരെ യുഡിഎഫ് കൽപ്പറ്റയിൽ കലക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം നടത്തും. ജനപ്രതിനിധികളും യു ഡി എഫ് ഭാരവാഹികളും ആണ് സമരത്തിൽ പങ്കെടുക്കുന്നത് എന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരുത്തരവാദിത്വപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മന്ത്രിതല സംഘം വയനാട്ടിൽ വന്നാൽ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി നേരിട്ടുവന്ന് കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കണം എന്നും യു ഡി എഫ് യോഗത്തിൽ ഏക അഭിപ്രായം ഉയർന്നതായി ചെയർമാൻ കെ .കെ അഹമ്മദ് ഹാജിയും കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്ററും പറഞ്ഞു. യു.ഡി.എഫ് നടത്തുന്ന തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായാണിത് എന്ന് ടി സിദ്ദീഖ് എം.എൽ.എ പറഞ്ഞു .സമരം 20ന് രാവിലെ 9 മണിക്ക് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കൾ സംസാരിക്കും. യോഗത്തിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി
Next post ഡോ. ബോബി ചെമ്മണ്ണൂർ അഞ്ച് ലക്ഷം രൂപ വീതം നൽകി.
Close

Thank you for visiting Malayalanad.in