വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു. : വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി വേണം: :യൂത്ത് കോൺഗ്രസ്.

കൽപ്പറ്റ : വയനാട്ടിലെ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വയനാട്ടിൽ മനുഷ്യ ജീവനുകൾ നിരന്തരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതെ വയനാട്ടുകാരെ കൊഞ്ഞനം കുത്തുന്ന സമീപനം സ്വീകരിക്കുന്ന വയനാടിന്റെ ചാർജ് കൂടിയുള്ള വനംമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.വയനാടൻ ജനതയൊന്നാകെ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിരയായി മരണഭീതിയിൽ കഴിയുമ്പോൾ വയനാട്ടുകാരെ പരിഹസിക്കുന്ന വനം മന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും തൽസ്ഥാനത്ത് തുടരാൻ വനംമന്ത്രി അർഹനല്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് വനം മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധയോഗം കൽപ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഗിരീഷ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അധ്യക്ഷതവഹിച്ചു. INTUC ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്രൻ, കോൺഗ്രസ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ്‌ എസ് മണി,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത്‌ കുപ്പാടിത്തറ,, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ്, കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ മുബാരീഷ് ആയ്യാർ, കെ എസ് യൂ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രമ്യ ജയപ്രസാദ്,പ്രതാപ് കൽപ്പറ്റ, സി ഷൈജൽ, ഷനൂബ് എം വി, ഷബീർ പുത്തൂർവയൽ, ഷമീർ എമിലി, , സുവിത്ത് എമിലി, സോനു എമിലി, ജംഷീർ ബൈപ്പാസ്, ഷൈജു ചുഴലി, അനൂപ് ശൈഖ്,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം വർഷവും മീനങ്ങാടിക്ക്.
Next post വന്യമൃഗ ആക്രമണം; കേന്ദ്ര-സംസ്ഥ. സർക്കാരുകൾ അടിയന്തിരമായി ഇടപെടണം – കേരള എൻ.ജി.ഒ സംഘ് .
Close

Thank you for visiting Malayalanad.in