ബിഷപ്പുമാരെ സന്ദർശിച്ച പി.കെ. കൃഷ്ണദാസിന് മാനന്തവാടി രൂപത നിവേദനം നൽകി.

ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസുമായി ബിഷപ്പുമാർ ചർച്ച നടത്തി
മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്റെ ഭവനം സന്ദർശിച്ച തിന് ശേഷം ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ പി.കെ. കൃഷ്ണദാസ് മാനന്തവാടി രൂപതാ മെത്രാൻ ബിഷപ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ പതിയേണ്ടുന്ന വിഷയങ്ങൾ ബിഷപ് ജോസ് പൊരുന്നേടം അവതരിപ്പിച്ചു. വന്യ ജീവികളുടെ ആക്രമണം മൂലം പൊറുതിമുട്ടുന്ന മലയോര നിവാസികളായ കർഷ കജനതയുടെ ആവശ്യങ്ങൾ മുൻനിർത്തി വനനിയമത്തിൽ അടിയ ന്തിര ഭേദഗതിക്കായി കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പതിനൊ ന്നോളം നിർദ്ദേശങ്ങൾ അടങ്ങുന്ന നിവേദനം പി.കെ. കൃഷ്ണദാസിന് കൈമാറി. വയനാടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി ബദൽ റോഡുകളുടെ സാദ്ധ്യതകൾ പരിശോധിക്കുമ്പോൾ തടസ്സമാകുന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നയങ്ങളിൽ മാറ്റം വരുത്താനും വയനാട്ടുകാരുടെ ദീർഘകാലാഭിലാഷമായ റെയിൽവേ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള നടപടികൾക്ക് മുൻകൈയെടുക്കണമെന്നും ദേശത്തിന്റെ യും പൗരന്മാരുടെയും നന്മയെ മുൻനിർത്തി താനുന്നയിച്ച വിഷയങ്ങളിൽ രാഷ്ട്രീയ ഇടപടലുകളുണ്ടാകണമെന്നും ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. ബിഷപ് ജോസ് പൊരുന്നേടത്തോടും പി.കെ. കൃഷ്ണദാസിനോടുമൊപ്പമുള്ള ചർച്ചയിൽ കെ.പി. മധു, റ്റി.പി. ജയചന്ദ്രൻ മാസ്റ്റർ, ശ്രീനിവാസൻ കെ., എം.കെ. ജോർജ്ജ് മാസ്റ്റർ, അഡ്വ. അമൃത് രാജ് ജോർജ്ജ് എന്നിവരും മാനന്തവാടി രൂപതാ സഹായമെത്രാൻ ബിഷപ് അലക്സ് താരാമംഗലം, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോസ് കൊച്ചറക്കൽ, രൂപത രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ സാലു അബ്രാഹം മേച്ചേരിൽ, ഫാ. നോബിൾ തോമസ് പാറക്കൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യത്തിന് സമഗ്ര പാക്കേജ് വേണം: എൻ.എഫ്.പി.ഒ. ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു
Next post വയനാട് കുടിയേറ്റ ജില്ലയോ ? വനം കൈയേറിയതോ ?
Close

Thank you for visiting Malayalanad.in