മുട്ടിൽ ശ്രീ സന്താനഗോപാല – മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം തുടങ്ങി

. കൽപ്പറ്റ: :- മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം തുടങ്ങി. ഫെബ്രുവരി 13 വരെയാണ് ഉത്സവം. . ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹമശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടുകൂടി ക്ഷേത്ര മഹോൽസവം കൊടിയേറി.. വെള്ളിയാഴ്ച്ച രാവിലെ 5.30ന് നടതുറക്കൽ, ഗണപതി ഹോമം, മുളപൂജ, ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യാ ഭിഷേകം, വൈകുന്നേരം 5 ന് കാഴ്ചശീവേലി, ദീപാരാധന, തായമ്പക, അത്താഴപൂജ, ശ്രീബലി, വിളക്കെഴുന്നള്ളിപ്പ്, തൃപ്പുക എന്നിവയും7 മണിക്ക് കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ 8 മണിക്ക്പ്രാദേശിക കലാ പരിപാടി എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച രാവിലെ 5.30ന് നടതുറക്കൽ, ഗണപതി ഹോമം, ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീബലി, വൈകുന്നേരം 5.30 ന് നട തുറക്കൽ, പതിവ് പൂക്കൾ, കാഴ്ച്ചശീവേലി, ദീപാരാധന ,തായമ്പക, അത്താഴപൂജ, ശ്രീബലി വിളക്കെഴുന്നള്ളിപ്പ്, തൃപ്പുക എന്നിവയും 7 മണിക്ക് കലാമണ്ഡലം സജിത്ത് വിജയനും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്തും 8 മണിക്ക്പ്രാദേശിക കലാ പരിപാടിയും. ഉണ്ടായിരിക്കുന്നതാണ്. 11. ന് ഞായറാഴ്ച രാവിലെ 5.30ന് നടതുറക്കൽ ഗണപതി ഹോമം, ഉഷപൂജ, ശ്രീബലി ,ഉച്ചപൂജ എന്നിവയും ഉത്സവബലി (9 മണിയ്ക്ക് ആരംഭിക്കുന്നു തുടർന്ന് ദർശനം പ്രധാനം, കാണിക്ക സമർപ്പണം, ഉത്സവബലി സമാപനം വൈകുന്നേരം 5.30ന് ദീപാരാധന, തായമ്പക, അത്താഴപൂജ, ശ്രീബലി വിളക്കെഴുന്നള്ളിപ്പ്,തൃപ്പുക തുടർന്ന് 6 മണിയ്ക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, വാദ്യമേളം ,കാവടിയാട്ടം, ,അമ്മൻ കുടം, എന്നിവയുടെ അകമ്പടിയോടുകൂടി മുട്ടിൽ ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. 12.ന് തിങ്കളാഴ്ച്ച രാവിലെ 5.30ന് നടതുറക്കൽ, പതിവ് പൂജകൾ, ഗണപതി ഹോമം, ഉഷപൂജ, മുളപൂജ, ശ്രീഭൂതബലി, ഉച്ചപൂജ, ശ്രീബലി വൈകുന്നേരം 5.15 ന് നടതുറക്കൽ, കാഴ്ചശീവേലി, തായമ്പക, പോർക്കലിക്ക് ഗുരുതി, ദീപാരാധന, അത്താഴപൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ്, തൃപ്പുക എന്നിവയും 13. ന് (ചൊവ്വ) രാവിലെ 5 .30 ന് നടതുറക്കൽ, പള്ളിയുണർത്ത, കണി കാണൽ, ഉഷപൂജ, ആറാട്ടുബലി, ആറാട്ട്, (9മണി ) ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കം, 25 കലശാഭിഷേകം, ഉച്ചപൂജ, ശ്രീബലി, ആചാര്യ ദക്ഷിണ, സമാപ്തം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം പ്രസിഡൻ്റ് എം.പി. അശോക് കുമാർ, സെക്രട്ടറി പി.വി.ഹരിഹരസുതൻ, ക്ഷേത്ര കമ്മിറ്റിയംഗങ്ങൾ ആയ കെ. ചാമിക്കുട്ടി, വി.കെ. ഗോപീ ദാസ്, കെ. രാമദാസ്, കെ നാണു, സുന്ദർ രാജ് എടപ്പെട്ടി , വി.കെ. സത്യരാജ് ടി.രവീന്ദ്രൻ,. ടി.വി. ജയ പ്രകാശ്, വി.കെ. സജീഷ്, കെ. പ്രകാശ്, എ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.എം. വിശ്വകർമ്മ പദ്ധതി: ഗുണഭോക്താക്കൾക്ക് എം എസ്.എം.ഇ ഡി എഫ് ഒ. പരിശീലനം നൽകി.
Next post വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല: യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ മാർച്ചും ധർണ്ണയും നടത്തി.
Close

Thank you for visiting Malayalanad.in