മുട്ടിൽ :ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികളുമായി വയനാട് ജില്ലാ പഞ്ചായത്ത്. കർഷകരളക്കുന്ന പാലിൻറെ തോതനുസരിച്ച് ഉയർന്ന രീതിയിലുള്ള സബ്സിഡിയാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം ലഭ്യമാക്കിയിട്ടുള്ളത് . ജില്ലാ പഞ്ചായത്തിൻറെ 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ്സിഡി വിതരണം ചെയ്യുന്നത് .
2018 പ്രളയകാലം മുതൽ അതിനു ശേഷം വന്ന കോവിഡ് കാലത്തും ജില്ലയെ സാമ്പത്തികമായി താങ്ങി നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മേഖലയാണ് ക്ഷീര കർഷക മേഖല. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും മൂലം പാലിന്റെ അളവിലുണ്ടായ ഗണ്യമായ കുറവും കാലിത്തീറ്റ പോലുള്ള അവശ്യവസ്തുക്കളുടെ വില വർധനയും കാരണം ദുരിതത്തിലാവുന്ന കർഷകർക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് വയനാട് ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാർ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇതിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സബ്സിഡി വിതരണോൽഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.
പച്ചപ്പുല്ല് കൊണ്ടുവരുന്നതിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദുരിതത്തിലാകുന്ന കർഷകർക്ക് അത് സ്വയം കൃഷി ചെയ്യുന്നതിന് സാമ്പത്തികമടക്കമുള്ള സഹായങ്ങൾ ചെയ്തു നൽകുമെന്നും അത് കൃഷി ചെയ്യുന്നതിനായി കർഷകർ സ്വയം തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷതമ്പി അധ്യക്ഷയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ,ക്ഷീര സംഘം പ്രസിഡണ്ട് പി ടി ഗോപാലക്കുറുപ്പ് ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീതാവിജയൻ, അമൽ ജോയ്, ബീന ജോസ്, കെ. വിജയൻ. സിന്ധു ശ്രീധർ, മീനാക്ഷി രാമൻ, ബിന്ദു പ്രകാശ്, ഫെബിന. സി. മാത്യു, പി. പി പൗലോസ്, ബെന്നി, നൗഷാ ജമാൽ,തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...