ബഡ്ജറ്റ്: വയനാടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം : ആര്‍ ചന്ദ്രശേഖരന്‍

കല്‍പ്പറ്റ: കേരള ബജറ്റില്‍ വയനാടിനോടുള്ള അവഗണന തുടരുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം ആണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍. കല്‍പ്പറ്റയില്‍ നടന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ച വയനാട് പാക്കേജിനെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. തുരങ്ക പാതയും മെഡിക്കല്‍ കോളജും ചുരം ബദല്‍ റോഡും ഉള്‍പ്പെടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം നടത്താതെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വന്യമൃഗ ശല്യവും മറ്റ് ദുരിതങ്ങളും മൂലം ജീവിതം നരകതുല്യം ആകുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതി പോലും ബജറ്റില്‍ പ്രഖ്യാപിക്കാത്തത് വയനാട്ടുകാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോട്ടം മേഖലയില്‍ ലയങ്ങള്‍ വാസയോഗ്യം അല്ലാത്ത അവസ്ഥയിലാണ്. തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതിയെ സംബന്ധിച്ച് പലതവണ ആവശ്യമുയര്‍ന്നിട്ടും നടപ്പാക്കാനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിക്കാത്തത് പ്രതിഷേധര്‍ഹം ആണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷന്‍ ആയിരുന്നു. വി ജെ ജോസഫ്,മനോജ് എടാണി, ടി എ റെജി, ബി സുരേഷ് ബാബു, സിപി വര്‍ഗീസ്,സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, രാധാ രാമസ്വാമി, ഗിരീഷ് കല്‍പ്പറ്റ, സലാം മീനങ്ങാടി, പി എന്‍ ശിവന്‍, ജിനി തോമസ്,ഒ ഭാസ്‌ക്കരന്‍, താരിഖ് കടവന്‍ , കെ കെ രാജേന്ദ്രന്‍,അരുണ്‍ദേവ്, ഹര്‍ഷല്‍ കോണാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവനക്കാരോടുള്ള സർക്കാരിൻ്റെ വെല്ലുവിളി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ സംഘ് മാനന്തവാടി ബ്രാഞ്ച് സമ്മേളനം
Next post കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു
Close

Thank you for visiting Malayalanad.in