വെള്ളമുണ്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയംഗവും വെള്ളമുണ്ട എട്ടേനാൽ യൂണിറ്റ് ട്രഷററുമായ വെള്ളമുണ്ട എട്ടേനാലിലെ പൊതു പ്രവർത്തകൻ ഇ.എ. സ്റ്റോർ ഉടമ ഇസ്മാലി ഉസ്മാന്റെ അകാലത്തിലുള്ള നിര്യാണം ഒരു നാടിനെ ആകെ ദുഃഖത്തിലാക്കി.
ഇന്നലെ രാവിലെ 8.30 ന് മാങ്ങോട് പള്ളിയിലും 9 മണിക്ക് പഴഞ്ചന പള്ളിയിലും മയ്യത്ത് നിസ്കാരത്തിനായ് നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പഴഞ്ചന ജുമാമസ്ജിദ് ഖബർ സ്ഥാനിലും നിരവധി പേർ പങ്കെടുത്തു.
നിര്യാണത്തെ തുടർന്ന് വെള്ളമുണ്ട സിറ്റിയിൽ ചേർന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ നിരവധി പ്രമുഖർ സംസാരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങരത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ, പി. മുഹമ്മദ്, ടി. കെ മമ്മൂട്ടി, എ ജോണി, കൂവണ വിജയൻ, നാസർ ടി, റഫീഖ് ടി,മുഹമ്മദലി അലുവ, കമ്പ അബ്ദുള്ള ഹാജി, മോയി ടി, ഷൌക്കത്തലി മൗലവി കെ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...