16 മണിക്കൂർ : തണ്ണീർ കൊമ്പൻ ദൗത്യം വിജയം: കർണാടകയിലേക്ക് കൊണ്ടു പോകും

.രാവിലെ ആറ് മണി മുതൽ മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തിയ കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ കൊമ്പനെ ഒടുവിൽ മയക്കുവെടിവെച്ച് പിടികൂടി. സന്ധ്യക്ക് മയക്കുവെടി വെച്ച തണ്ണീർ കൊമ്പനെ മുത്തങ്ങയിൽ നിന്നെത്തിച്ച കുങ്കിയാനകളുടെ സഹായത്തോടെ രാത്രി പത്ത് മണിയോടെ എലഫൻ്റ് ആംബുലൻസിൽ കയറ്റി. ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ.അജീഷ് മോഹൻ ദാസ് ആണ് ആനയെ മയക്കുവെടി വെച്ചത്. ഉത്തരമേഖല സിസിഎഫ് കെ.എസ്. ദീപയുടെ നേതൃത്വത്തിലുള്ള 200 അംഗ വനപാലക സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. കർണാടകയിൽ നിന്നുള്ള വനപാലകരും എത്തിയിരുന്നു. കർണാടക വനംവകുപ്പ് കഴിഞ്ഞ ജനുവരി 16 ന് ജനവാസ മേഖലയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ കൊമ്പൻ എന്ന ആനയാണ് രാവിലെ എടവക പഞ്ചായത്തിലെ പായോട് എത്തിയത്.200 കിലോമീറ്റർ സഞ്ചരിച്ചാണ് ആന മാനന്തവാടി നഗരത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകി
Next post വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Close

Thank you for visiting Malayalanad.in