കാസറഗോഡ്: ആൺ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് മരണമൊഴി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വിഷം കഴിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കാസർകോട്ടും പിന്നീട് മംഗലാപുരത്തും ചികിത്സലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
നവമാധ്യമങ്ങൾ വഴിയാണ് അൻവർ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സൗഹൃദത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് മരണമൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുമെന്നും, സ്കൂളിൽ പോകുമ്പോൾ തടഞ്ഞുനിർത്തി ഭീഷണി മുഴക്കിയതായി കോടതി മുൻപാകെ രേഖപ്പെടുത്തിയ മരണ മൊഴിയിൽ പറയുന്നു. പോക്സോ വകുപ്പ് പ്രകാരവും, ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയാണ് കേസ്. കേസിലെ മറ്റൊരു പ്രതി കൊല്ലം സ്വദേശി അജാസ് വിദേശത്തേക്ക് കടന്നെന്നാണ് സൂചന..
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...