വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ സനീഷ കെ -ഹരിത എ ടീം ( മെൻലോ പാർക്ക് കോച്ചിങ് സെന്റർ ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.മെൻലോ പാർക്ക് കോച്ചിങ് സെന്ററിലെ തന്നെ ഗ്രീഷ്മ ബാലു-ജിൻസി പോൾ ടീം രണ്ടാം സ്ഥാനം നേടി. ധന്യ കെ.ജി -ഹർഷ കെ എന്നിവരുടെ ടീമാണ് മൂന്നാം സ്ഥാനം നേടിയത്. നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ .സുരേഷ് ബാബുവായിരുന്നു ക്വിസ്സ് മാസ്റ്റർ .കൽപ്പറ്റ എസ് .കെ.എം.ജെ സ്‌കൂളിലെ ജിന ചന്ദ്രൻ മെമ്മോറിയൽ ജൂബിലി ഹാളിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ പത്ത് ടീമുകളാണ് മത്സരിച്ചത് . രണ്ടു പേരടങ്ങിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
രാജ്യത്തിൻറെ 75 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആണ് വിമൻ ചേംബർ ക്വിസ് മത്സരം സംഘടിപ്പിച്ചത്. പൊതു വിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, സിനിമ, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ക്വിസ്സ് മത്സരം നടന്നത്. ആറ് റൗണ്ടുകളിൽ നടന്ന ആവേശം ജനിപ്പിച്ച മത്സരത്തിൽ സനീഷ -ഹരിത ടീം ഒന്നാം സ്ഥാനം നേടുകയായിരുന്നു.
വിജയികൾക്ക് രാജ്യത്തെ മുൻനിര കമ്പനിയായ അമുൽ സമ്മാനങ്ങൾ നൽകി. പ്രമുഖ ബോട്ടിക്ക് ബ്രാൻഡായ സഖി ,പ്രമുഖ ബാൻഡായ താമരശ്ശേരി ചുരം, സുവർണ്ണ രാഗം എന്നീ സ്ഥാപനങ്ങൾ ക്യാഷ് പ്രൈസ് നൽകി.മീര സ്പെഷ്യാലിറ്റി ക്ലിനിക്ക്, വെസ്റ്റ് മൗണ്ട് എന്നെ സ്ഥാപനങ്ങളും വിജയികൾക്ക് സമ്മനം നൽകി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് സ്ത്രീകൾക്ക് വേണ്ടി റിപ്പബ്ലിക്ക് ദിനത്തിൽ ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. സ്ത്രീകളിൽ പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. വിമൻചേംബർ പ്രസിഡന്റ് അന്ന ബെന്നി സ്വാഗതവും ജനറൽ സെക്രട്ടറി ബിന്ദു മിൽട്ടൺ ആമുഖ പ്രസംഗവും നടത്തി. എം.ഡി ശ്യാമള നന്ദി രേഖപ്പെടുത്തി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...