കൽപ്പറ്റ : വിവിധആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് ആരംഭിക്കുന്ന വ്യാപാര സംരക്ഷണ യാത്രക്ക് വയനാട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, ജനുവരി 31ന് രാവിലെ 10 മണിക്ക് മാനന്തവാടിയിലും 12 മണിക്ക് പുൽപ്പള്ളിയിലും നാലുമണിക്ക് കൽപ്പറ്റയിലും സ്വീകരണം നൽകും മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളിലെ വ്യാപാരികൾ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളെ വരവേൽക്കും സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയിൽ സംസ്ഥാനത്തെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കും ചെറുകിട വ്യാപാര മേഖല അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടി അതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടന നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുയോഗത്തോടെ സമാപിക്കും അഞ്ച് ലക്ഷം വ്യാപാരികൾ അണിനിരക്കും, മാലിന്യ സംസ്കരണത്തിന്റെ പേരിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ പൊതുവേയ്സ്റ്റ് ബിന്നുകൾ വെക്കണമെന്ന നിർദ്ദേശം പിൻവലിക്കുക ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം യൂസർ ഫീ ഈടാക്കുക അല്ലാത്തവർക്ക് ലൈസൻസ് നൽകാൻ ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകിയ രസീത് കാണിക്കണമെന്ന നിബന്ധന പിൻവലിക്കുക ജി എസ് ടി യുടെ പേരിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടി പിൻവലിക്കുക പഞ്ചായത്ത് മുൻസിപ്പൽ ലൈസൻസ് ഫീസ് പട്ടികയിൽ സ്ലാബിന്റെ എണ്ണം കൂട്ടുക, ട്രേഡേഴ്സ് ലൈസൻസ് പിഴ നിരക്കുകൾ ഒഴിവാക്കുക ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഉള്ള ലൈസൻസ് പരിധി ഒരു കോടിയാക്കി ഉയർത്തുക നോട്ടീസുകൾക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയിൽ 50 ശതമാനം ഈടാക്കി മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ ആംനസ്റ്റി സ്കീം നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാര സംരക്ഷണ യാത്ര നടത്തുന്നത് പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ജില്ലാ ജനറൽ സെക്രട്ടറി ഒ വി വർഗീസ് ട്രഷറർ ഇഹൈദ്രൂ, ജില്ലാ വൈസ് പ്രസിഡണ്ട് കെ ഉസ്മാൻ യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ഷംഷാദ് ബത്തേരി എന്നിവർ പങ്കെടുത്തു. 13ന് സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് വ്യാപാരികൾ വ്യാപാര മേഖലയെ ഇല്ലാതാക്കുന്ന നിയമ നിർദ്ദേശങ്ങളിൽ പ്രതിഷേധിക്കും
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...