കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പതിനായിരങ്ങൾ അണിനിരക്കും. ശനിയാഴ്ച മുട്ടിൽ മുതൽ കൽപ്പറ്റവരെയാണ് ജില്ലയിൽ ചങ്ങല തീർക്കുക. ഇതോടനുബന്ധിച്ച് 12 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും ഉണ്ടാവും. ചങ്ങല വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ് കെ എം ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ചങ്ങലയൊരുക്കുന്നത്. കേരളത്തെയും പ്രത്യേകിച്ച് വയനാടിനോടും കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വയനാട് റെയിൽവെയിലടക്കം ഇത് പ്രകടനമാണ്. ഇതിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മനുഷ്യചങ്ങലയുടെ അനബന്ധമായാണ് ജില്ലയിലെ ചങ്ങല. വെെകീട്ട് 3.30 മുതൽ എട്ട് ബ്ലോക്കുകളിൽനിന്നുള്ള പ്രവർത്തകർ അണിനിരക്കും. സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, കലാ–കായിക മേഖലകളിലുള്ളവർ, എഴുത്തുകാർ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയർ കണ്ണികളാവും. മുട്ടിൽ, പാറക്കൽ, എടപ്പെട്ടി, അമൃദ്, സിവിൽ, ഗൂഡലായ്, ആനപ്പാലം, അനന്തവീര, ചുങ്കം, പോസ്റ്റ് ഓഫീസ്, പുതിയ ബസ്സ്റ്റാൻറ് എന്നിവിടങ്ങളിൽ പൊതുയോഗം നടക്കും. കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും മുട്ടിലിൽ സി കെ ശശീന്ദ്രനും പൊതുയോഗം ഉദ്ഘാടനം ചെയ്യും. മനുഷ്യചങ്ങലയുടെ പ്രചാരണ ഭാഗമായി കാൽനട ജാഥകൾ, ലഘുലേഖ വിതരണം, പോസ്റ്റർ പ്രചാരണം, ചുവരെഴുത്ത്, സാംസ്കാരിക സായാഹ്നം, കലാ–കായിക മത്സരങ്ങൾ, വിളംബര റാലികൾ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സി ഷംസുദീൻ, അർജ്ജുൻ ഗോപാൽ എന്നിവരും പങ്കെടുത്തു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...