തമിഴ്നാട് വനം വകുപ്പ് പിടികൂടിയ പുലിയെ മുതുമലയിലേക്ക് കൊണ്ടുപോയി.

ബത്തേരി: തമിഴ്നാട് വനം വകുപ്പ് പിടികൂടിയ പുലിയെ മുതുമലയിലേക്ക് കൊണ്ടുപോയി. പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട ശേഷം ഗൂഢല്ലൂർ ,പന്തല്ലൂർ താലൂക്കുകളിൽ ഹർത്താൽ നടക്കുന്നതിനിടെയാണ് ഉച്ചക്ക് രണ്ട് മണിയോടെ പുലിയെ മയക്കുവെടി വെച്ചത്. നാല് മണിയോടെയാണ് പുലിയെ കൂട്ടിലാക്കിയത്.
പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.
ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ജാൻസി എന്ന മൂന്നു വയസ്സുകാരിയാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പ്രതിഷേധവുമായി നാട്ടുകാർ ഇന്നലെ രാത്രി റോഡുപരോധിച്ചിരുന്നു. പുലിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പന്തല്ലൂർ ഗൂഢല്ലൂർ താലൂക്കുകളിൽ ജനകീയ ഹർത്താൽ നടത്തിയത് ‘
ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു..
ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിരുന്നു.
പുലർച്ചെ മുതൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാഹനം തടയുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരവധി മോഷണ കേസുകളിലെ പ്രതി വയനാട്ടിൽ അറസ്റ്റിലായി
Next post നിയന്ത്രണം വിട്ട് ബസ് മറിയാനിടയാക്കിയത് ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവറുടെ മൊഴി
Close

Thank you for visiting Malayalanad.in