. കൽപറ്റ : പുതുവർഷാഘോഷ നിറവിൽ വയനാടും .ഉച്ചകഴിഞ്ഞപ്പോൾ തന്നെ ആഘോഷം തുടങ്ങിയതിനാൽ പോലീസ് കരുതൽ നടപടികൾ സ്വീകരിച്ചു. ക്രിസ്തുമസ് പുതുവത്സര സീസൺ പ്രമാണിച്ച് ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും വൻ തിരക്കാണ്. ചുരത്തിൽ വൈകുന്നേരം മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനമരത്ത് മാജിക് വില്ലേജിൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി നടക്കുന്ന വയനാട് കാർണിവലിലും കൽപ്പറ്റയിൽ വയനാട് ഫ്ളവർ ഷോയിൽ ആയിരങ്ങളാണ് പുതുവർഷാഘോഷത്തിൽ പങ്കെടുക്കുന്നത്. മേപ്പാടി ചുളുക്കയിൽ ബോച്ചെ ആയിരം ഏക്കറിൽ പതിനായിരങ്ങളാണ് ഡോ. ബോബി ചെമ്മണ്ണൂരിനും റിമി ടോമിക്കുമൊപ്പം പുതുവർഷാഘോഷത്തിൽ പങ്കെടുക്കാൻ വയനാട്ടിലെത്തിയത്. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ നടക്കുന്ന വെള്ളമുണ്ട ആരവം ഫുട്ബോൾ ഗ്രൗണ്ടിൽ ഏഴായിരത്തോളം പേർ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട് . പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം, ലഹരി ഉപയോഗം എന്നിവ തടയാന്‍ പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കി.
പുതുവത്സരാഘോഷങ്ങൾ കരുതലോടെ ആഘോഷിക്കാൻ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്
ജില്ലയിലൊട്ടാകെ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചു. അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. അനുമതി വാങ്ങാതെയും, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെയും നടപടി സ്വീകരിക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുവാന്‍ പാടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും പ്രത്യേക പരിശോധനകള്‍ നടത്തും. ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്താന്‍ ഷാഡോ പോലീസിനെ വിന്യസിക്കും. ബാറുകളിലും മറ്റ് മദ്യവില്‍പ്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവില്പന അനുവദിക്കില്ല. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വാഹന പരിശോധന ഊര്‍ജ്ജിതമാക്കും. പള്ളികളിലും ആരാധനാലയങ്ങളിലും രാത്രി പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള അനധികൃത ലഹരിവില്‍പ്പനയും ഉപയോഗവും ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അറിയിക്കേണ്ട നമ്പര്‍: 9497927797, ഇ-മെയില്‍: pgcelladgplo.pol@kerala.gov.in അടിയന്തിര സഹായത്തിന്: 112.പുതുവർഷാഘോഷത്തിനൊരുങ്ങി വയനാടും. പോലീസ് കരുതൽ നടപടികൾ സ്വീകരിച്ചു. ചുരത്തിൽ വൈകുന്നേരം മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനമരത്ത് മാജിക് വില്ലേജിൽ നടക്കുന്ന വയനാട് കാർണിവലിലും കൽപ്പറ്റയിൽ വയനാട് ഫ്ളവർ ഷോയിൽ മേപ്പാടി ചുളുക്കയിൽ ബോച്ചെ ആയിരം ഏക്കറിലും വെള്ളമുണ്ട ആരവം ഫുട്ബോൾ ഗ്രൗണ്ടിലുമാണ് പ്രധാന ആഘോഷം.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...