. കൽപ്പറ്റ: ദിവസങ്ങൾക്ക് ശേഷം വയനാട് വാകേരി നിവാസികളും വനപാലകരും ഇന്നലെ ശാന്തമായി ഉറങ്ങി. അതിനിടെ ഇന്നലെ വനം വകുപ്പിൻ്റെ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയും ഭക്ഷണവും വെള്ളവും നൽകിയ ശേഷം രാത്രി ഒരു മണിയോടെയാണ് പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൂട്ടിലായതു മുതൽ .കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൂട് കയറ്റിയ വാഹനം തടഞ്ഞിരുന്നു.
. വനം വകുപ്പും ജനപ്രതിനിധികളും ജില്ലാ ഭരണകൂട പ്രതിനിധികളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ തീരുമാനമാവുകയും രാത്രി ഒമ്പത് മണിയോടെ ബത്തേരി കുപ്പാടി ആനിമൽ ഹോസ്പൈസ് സെൻ്ററിൽ എത്തിക്കുകയും ചെയ്തു. . വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ അനുവദി ക്കില്ലെന്ന ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രാത്രിയിലും രംഗത്തുണ്ടായിരുന്നു. നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയതോടെ എല്ലാവർക്കും വലിയ ആശ്വാസമായി. പ്രജീഷ് എന്ന യുവകർഷകനെ പശുവിന് പുല്ലരിയുന്നതിനിടെയാണ് കടുവ ആക്രമിച്ച് കൊന്നത്. പ്രജീഷ് മരിച്ച് പത്താം നാൾ ആണ് കടുവ കൂട്ടിലായത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....