ഉപതിരഞ്ഞെടുപ്പ് വിജയം: ആം ആദ്മി പാർട്ടി കൽപ്പറ്റയിൽ ആഹ്ളാദ പ്രകടനം നടത്തി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീനാ കുരിയൻ വിജയിച്ചതിൻ്റെ സന്തോഷ സൂചകമായി കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ഇടത് വലത് മുന്നണികൾ ആധിപത്യം പുലർത്തുന്ന സ്ഥലത്ത് ഒറ്റക്ക് മത്സരിച്ച് വിജയിക്കാൻ സാധിച്ചതും കേരളത്തിൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച് അക്കൗണ്ട് തുറക്കാൻ സാധിച്ചതും കേരളത്തിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക് ശക്തി പകരുന്നതാണ്.കേരളം ആം ആദ്മി പാർട്ടിയെ സ്വീകരിക്കാൻ തയ്യാറാണ് എന്നതിനുമുള്ള ശുഭസൂചനായായി ആം ആദ്മി പാർട്ടി വിലയിരുത്തുന്നു എന്ന് ജില്ല പ്രസിഡൻ്റ് അജി കൊളോണിയ അറിയിച്ചു. ആം ആദ്മി പാർട്ടി മത്സരിച്ച 4 വാർഡുകളിൽ ഒന്നിൽ ചുരുങ്ങിയ വോട്ടുകൾക്ക് പരാചയപെട്ടു എങ്കിലും രണ്ടാം സ്ഥാനം നേടാൻ സാധിച്ചതും നിലവിലെ രാഷ്ട്രീയ സാഹചര്യം ആം ആദ്മി പാർട്ടിക്ക് അനുകൂലമാണെന്ന് തെളിയിക്കുന്നു. വരുന്ന ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പുകളിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ വാർഡ് തലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വിജയം പ്രവർത്തകർക്ക് ആവേശം നൽകുന്നതാണ് എന്ന് ആഹ്ളാദ പ്രകടനത്തിന് നേതൃത്വം നൽകി കൊണ്ട് ജില്ലാ സെക്രട്ടറി ഡോ സുരേഷ്, മനു മത്തായി, അഗസ്റ്റിൻ റോയ്, ഇ വി തോമസ്, ബാബു തച്ചറോത്, ബേബി മാത്യു, ബേബി തയ്യിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട് – മന്ത്രി എ കെ ശശീന്ദ്രൻ
Next post വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പന്ത്രണ്ടാമത്തെ പശുവിനെയും കടുവ കൊന്നു.
Close

Thank you for visiting Malayalanad.in