മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: ഡബ്യൂ , ഒ.എച്ച് എസ് പിണങ്ങോട് ചാമ്പ്യൻമാർ.

കൽപ്പറ്റ:
പെരുന്തട്ട ട്രാക്കിൽ നടന്ന ആറാമത് ജില്ല മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. . ആൺ, പെൺ വ്യത്യാസമില്ലാതെ പെരുന്തട്ടയുടെ മണ്ണിൽ ചൂടുപിടിച്ച മത്സരങ്ങളായിരുന്നു നടന്നത്. വശ്യ മനോഹരമായ തേയിലത്തോട്ടങ്ങളാൽ നിറഞ്ഞ പ്രദേശത്തെ രണ്ടര കിലോമീറ്റർ ട്രാക്കിലെ കുത്തനെയുള്ള ചെറിയ കല്ലുകളും വലിയ ഇറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയെ വേഗതയും നിയന്ത്രണവും കൃത്യമാക്കി മത്സരാർത്ഥികൾ ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചു.
വിവിധ കാറ്റഗറികളിലായി 70ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. എല്ലാ വിഭാഗത്തിലെയും മത്സരങ്ങൾ കഠിനമായിരുന്നു. സി ഭാസ്കരൻ മെമ്മോറിയൽ ട്രോഫിക്ക് പുറമേ സംസ്ഥാന, രാജ്യാന്തര തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കണമെന്ന ചിന്തയോടെയിരുന്നു മത്സരാർഥികൾ ട്രാക്കിൽ ഇറങ്ങിയത്.
വിജയികൾക്ക് പുറമെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുക്കപെടുന്ന കായിക താരങ്ങളും ഒക്ടോബർ 22, 23 തീയതികളിൽ വയനാട്ടിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 38 പോയിന്റുമായി ഡബ്യൂ , ഒ.എച്ച് എസ് പിണങ്ങോട് ഒന്നാം സ്ഥാനവും, 12 പോയിന്റുമായി ഗ്രാമിക കുട്ടമംഗലം രണ്ടാം സ്ഥാനവും, 8 പോയിന്റുമായി ജിവിഎച്ച്എസ് മുണ്ടേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം ചെയ്തു. എൻസി സാജിദ് അധ്യക്ഷനായി. ബൂട്ട് ലാന്റ് സ്പോർട്സ് അക്കാഡമി മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജൂഡോ അസോസിയേഷൻ സംസ്ഥാന സമിതിയംഗം ഗിരീഷ് പെരുന്തട്ട , ലൂക്കാ ഫ്രാൻസിസ് , എൽ എ സോളമൻ , അർജുൻ തോമസ്,സതീഷ് കുമാർ ,സി പി സുധീഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു.
വിജയികൾ : (ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം യഥാക്രമം )
അണ്ടർ 14 പെൺ വിഭാഗം, മൈസ ബക്കർ , റിയ പാർവ്വതി, അബീഷാ സിബി.
അണ്ടർ 14 ആൺ വിഭാഗം : അയാൻ സലീം, ഡെൽവിൻ ജോബിഷ് , അമൻ മിഷേൽ .
അണ്ടർ 16 വിഭാഗം : ജോഷ്ന ജോയി, മഹി സുധി , ശ്രേയ പി.ബി.
അണ്ടർ 16 ആൺ വിഭാഗം, അമൽജിത്ത്, സയ്യദ് മുഹമ്മത് മാസിൻ, അജിനാൻ അലി ഖാൻ.
അണ്ടർ 18 പെൺ വിഭാഗം. അയ്ഫ മെഹറിൻ, റിത മെഹ ജാബിൻ.
അണ്ടർ 18 ആൺ വിഭാഗം ഷെലിൻ ഷറഫ്, മുഹമ്മത് നിഷാദ്, ആൽബിൻ എൽദോ.
അണ്ടർ 23 ആൺ, ഷംലിൻ ഷറഫ്, ഹാരിസ്. സി.കെ, ഡാനിഷ് . എം,
സീനിയർ വിഭാഗം ആൺ ജുനൈദ് പി ,മുഹമ്മത് നാജിഹ്, റാഹിദ് പി , സീനിയർ വിഭാഗം പെൺ , മീരാ സുധി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുൽപ്പള്ളി ലേബർ കോൺട്രാക്‌റ്റ് സഹകരണ സംഘം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
Next post ലൈലയുമായുള്ള ഷാഫിയുടെ വേഴ്ച ഭഗവത് സിംഗ് പ്രാർത്ഥനയോടെ നോക്കിനിന്നു ; പത്മയുടെയും റോസ്ലിയുടെയും മാംസം ഭക്ഷിച്ചു.
Close

Thank you for visiting Malayalanad.in