ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ റീജിയണല്‍ സ്പോര്‍ട്സ് പ്രമോഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെൻ്റിന് വയനാട് ആതിഥേയത്വം വഹിക്കും . നവംബർ 30 മുതല്‍ ഡിസംബര്‍ നാല് വരെ ജിനചന്ദ്ര മെമ്മാറിയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരം.. സൗത്ത്, നോര്‍ത്ത്, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, ഹെഡ്ക്വാര്‍ട്ടര്‍ ഡല്‍ഹി സോണുകളിലെ ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30ന് രാവിലെ ഒമ്പതിന് എഫ്സിഐ ചീഫ് ജനറല്‍ മാനേജര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ സ്പോര്‍ട്സ് പ്രമോഷന് കമ്മിറ്റി പ്രസിഡന്റും എഫ്സിഐ ജനറല്‍ മാനേജരുമായ സി.പി. സഹരന്‍ മുഖ്യാതിഥിയാകും. ദിവസവും ഉച്ചയ്ക്ക് 12.30 വരെയാണ് മത്സരം. നാലിന് സമാപനയോഗത്തില്‍ എഫ്.സി.ഐ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ കെ. മീന ഐ.എ.എസ്. എന്നിവർ പങ്കെടുക്കും.
സംഘാടക സമിതി ഭാരവാഹികളായ ഭാരവാഹികളായ ബേസില്‍ വി. ജോസ്, ബി. വിഘ്നേഷ്, എം. വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു്
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....