വയനാട്ടിൽ സി പി ഐ ക്ക് പുതിയ ഓഫീസ് .എംഎന്‍ സ്മാരക ഉദ്ഘാടനം 27ന്

കല്‍പറ്റ: സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 27 ന് (തിങ്കളാഴ്ച ) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സംക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വംഎം പി, ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, റവന്യൂ മന്ത്രി കെ രാജന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ സത്യന്‍ മൊകേരി, ടി വി ബാലന്‍, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പി കെ മൂര്‍ത്തി, എന്നിവര്‍ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതവും, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര നന്ദിയും പറയും.
— ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാന്‍ലി, പി എം ജോയി എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *