. കൽപ്പറ്റ: പൊഴുതനയിൽ വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി. പൊഴുതന ടൗണിന് സമീപമുള്ള ആളൊഴിഞ്ഞ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 11.300 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചുവച്ച കുറ്റത്തിന് പൊഴുതന സ്വദേശിയായ കാരാട്ട് വീട്ടിൽ ജംഷീർ അലി ( 35 ) എന്നയാളെയും ആലപ്പുഴ സ്വദേശിയായ സൗമ്യഭവനം വീട്ടിൽ ടി.എസ്.സുരേഷ് (27) എന്നയാളെയും കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പൊഴുതന ടൗണിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടികൂടിയ ജംഷീർ അലിയും സുരേഷും.ജംഷീർ അലി കാപ്പ ചുമത്തി നാടുകടത്തിയിരുന്ന വ്യക്തി കൂടിയാണ്. പരിശോധനയിൽ പ്രിവന്റി ഓഫീസർമാരായ കെ. അസീസ്. , പി. കൃഷ്ണൻകുട്ടി. സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ് , ഇ ബി.അനീഷ്., കെ., അജയ്. എന്നിവർ പങ്കെടുത്തു
വിജയരാഘവന്റെ പ്രസ്താനവക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധയോഗവും പ്രകടനവും നടത്തി കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്ലിം വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സി പി എം പോളിറ്റ് ബ്യുറോ അംഗം...
. സി.വി. ഷിബു കൽപ്പറ്റ: അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യക്ക്.ആദ്യ വിക്കറ്റ് നേടി വയനാട്ടുകാരിയായ വി.ജെ.ജോഷിതയുടെ അഭിമാന നേട്ടം. ഹോട്ടൽ ജീവനക്കാരനായ കൽപ്പറ്റ മൈതാനി ഗ്രാമത്തുവയൽ...
മൊതക്കര' ജി എൽ.പി.സ്കൂൾ മൊതക്കരയിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ പി.എ.അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു....
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...