സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ടഃ മാനന്തവാടി എം എൽ എ ഒ ആർ കേളു തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരിമല ഗവണ്മെന്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മനോഹരമായ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.ഒ ആർ കേളു എം എൽ എ നിർവഹിച്ചു. ചടങ്ങിൽ വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക ഷീനു ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി SSLC,+2 വിജയികളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ഒ ആർ കേളു എം എൽ എ,ജെസ്റ്റിൻ ബേബി, ജുനൈദ് കൈപ്പാണി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുകയും ആശംസ നേരുകയും ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ അസീസ്,പി രാധ.സാബു പി ആന്റണി,ധന്യ എം സി എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് പി ടി എ പ്രസിഡന്റ് ചന്തു എം.കെ നന്ദി പറഞ്ഞു.തുടർന്ന് വിഭവസമൃദ്ധമായ സ്നേഹ വിരുന്നും കുട്ടികളുടെ കലാപരിപാടികളും നടന്നു. 1981 ൽ മുഖ്യമന്ത്രിയായിരുന്ന സ.ഇ കെ നായനാരുടെ കാലത്ത് അനുവദിച്ച ഈ സ്കൂളിലേക്കുള്ള റോഡുനവീകരണത്തിനും ഒ ആർ കേളു എം.എൽ.എ. 30 ലക്ഷം രൂപ അനുവദിക്കുകയും റോഡുപണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...