കൽപ്പറ്റ: നവംബർ 24, 25 തിയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽ ഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനും , സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന, വയോജനങ്ങളെ സാമ്പത്തിക സാമൂഹ്യ ആരോഗ്യ മേഖലകളിൽ ശാക്തീകരിക്കുവാനും , അവർക്ക് സന്തോഷകരവും തൃപ്തികരവുമായി ജീവിക്കാനുളള സാഹചര്യങ്ങൾ സൃഷ്ടിക്കുവാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിലനിർത്തുവാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ വയോജനങ്ങളുടെ ഏറ്റവും വലിയ സംഘടനയാണ് എസ് സി എഫ് ഡബ്ല്യു എ. 2006 ൽ തുടക്കമിട്ട സംഘടനയുടെ ആറാമത് സമ്മേളനമാണ് നടക്കുന്നത്. ജില്ലയിൽ നിന്ന് മുപ്പത് പ്രതിനിധികളാണ് പങ്കെടുക്കുക. യോഗത്തിൽ വൈസ് പ്രസിഡണ്ട് പി.കെ.ഹുസൈൻ അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പ്രഭാകരൻ, സംസ്ഥാന സമിതിയംഗം സി.കെ. ഉണ്ണികൃഷ്ണൻമാസ്റ്റർ എന്നിവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...