വെള്ളമുണ്ട: ജില്ലാ ഡിവിഷൻ പരിധിയിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹോപഹാരവും സൗജന്യ കോഷൻ സ്റ്റിക്കറും വിതരണം ചെയ്യുന്ന വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ പദ്ധതിയായ ‘ഹായ് ഓട്ടോ’ ആരംഭിച്ചു. മൈക്രോടെക് പോളിക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം കെ. കെ മൊയ്തീൻ കോയ ജാഗ്രത സ്റ്റിക്കർ പ്രകാശനം ചെയ്തു. എം മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, മൈക്രോടെക് മാനേജിങ് ഡയറക്ടർ ഷഫീന സി.കെ,നവീൻ. സി.എ,കെ. കെ ചന്ദ്രശേഖരൻ,ജോസ് എൻ,സന്തോഷ് കെ,എം. സുധാകരൻ,കുഞ്ഞമ്മദ് മുണ്ടാടത്തിൽ, ഷമീം വെട്ടൻ, മമ്മൂട്ടികെ തുടങ്ങിയവർ സംസാരിച്ചു.
അറുപതു വയസ്സ് പിന്നിട്ട മുതിർന്ന ഓട്ടോ ജീവനക്കാരെയും സംസ്ഥാന സർക്കാരിന്റെ ‘ഒപ്പം’പദ്ധതിയിൽ സേവനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരെയും ചടങ്ങിൽ ഡിവിഷന്റെ പ്രത്യേക ഗ്രാമാദരം നൽകി അനുമോദിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര് സെക്കന്ഡറി സ്കൂളുകളിലെ പ്ലസ് വണ് 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്ലൈനായി അപേക്ഷിക്കാം. മോഡല് റെസിഡന്ഷ്യല് സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....