.
കോറോം:
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമര പ്രചാരണ ജാഥ കോറോത്ത് സമാപിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളുവെന്ന നിബന്ധന പിൻവലിക്കുക, തൊഴിൽദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 12 ന് കൽപ്പറ്റ പോസ്റ്റോഫിസിലേക്ക് നടത്തുന്ന മാർച്ചിൻ്റെയും ധർണയുടെയും പ്രചാരണത്തിൻ്റെ ഭാഗമായാണ് വാഹനജാഥ സംഘടിപ്പിച്ചത്. കഴിഞ്ഞ ശനി ആരംഭിച്ച ജാഥ ജില്ലയിലെ 23 കേന്ദ്രങ്ങളിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ ആവേശകരമായ സ്വീകരണം എറ്റു വാങ്ങിയാണ് നാല് ദിവസം നീണ്ടു നിന്ന പര്യടനം പൂർത്തിയാക്കിയത്. തിങ്കൾ കാട്ടിക്കുളത്ത് നിന്നും ആരംഭിച്ച ജാഥ മാനന്തവാടി, തലപ്പുഴ, രണ്ടേനാല്, പനമരം, വെള്ളമുണ്ട എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കോറോത്ത് അവസാനിപ്പിച്ചു. സമാപനയോഗത്തിൽ സുനിത ദിലീപ് അധ്യക്ഷയായി.ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ എൻ പ്രഭാകരൻ, വൈസ് ക്യാപ്റ്റൻ എൽസി ജോർജ്, മാനേജർ ടി ജി ബീന, സി ജി പ്രത്യുഷ്, പി സി ഹരിദാസ്, പി കെ സത്താർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...