. മീനങ്ങാടി: സമൂഹ നന്മ കുട്ടികളിലൂടെ’ എന്ന സന്ദേശം നൽകി കൊണ്ട് ലോക ഭക്ഷ്യദിനത്തിൽ മില്ലറ്റ് മേള നടത്തി മൈലമ്പാടി എ.എൻ.എം യുപി സ്കൂൾ ഗോഖലെ നഗർ ശ്രദ്ധനേടി. മേളയുടെ ഭാഗമായി ചെറു ധാന്യ പ്രദർശനവും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഇ.എൻ.സനകൻ നിർവ്വഹിച്ചു. ചെറുധാന്യങ്ങളുടെ ഉപയോഗവും പ്രാധാന്യവും എന്ന വിഷയത്തിൽ റിട്ടയർഡ് ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി . പി.ടി.എ. പ്രസിഡണ്ട് ജോമോൾബിജു അധ്യക്ഷയായി. പ്രധാനാധ്യാപകൻ പ്രതാപ് കെ.ആർ,. നീതു മത്തായി, ഷൈലേഷ് പി.എൻ. സ്കൂൾ ലീഡർ മാസ്റ്റർ ദേവദത്ത് . എസ്.ആർ.ജി. കൺവീനർ ജിനി കെ.ജി എന്നിവർ സംസാരിച്ചു.