. സി.വി.ഷിബു. കൽപ്പറ്റ:. ലോകറെക്കോർഡ് നേടി വയനാടിൻ്റെ തുടിതാളം. കേരളത്തിലെ 702 നാട്ടുകലാകാരൻമാർ സമ്മേളിച്ച കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ തുടിയും ചീനിയും വട്ടക്കളിയും സമന്വയിപ്പിച്ചപ്പോൾ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് വയനാടിന് സ്വന്തമായി. കേരളത്തിലെ നാട്ടുകലാകാരന്മാരുടെ കൂട്ടായ്മയാണ് ലോക റെക്കോർഡിനായി പരിപാടി അവതരിപ്പിച്ചത്.. നാട്ടുകലാകാര കൂട്ടത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 702 നാട്ടുകലാകാരന്മാര് അവതരിപ്പിച്ച അറബുട്ടാളു എന്ന് പേരിട്ട് തുടിക്കളിക്ക് വേദിയായ കൽപ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനത്ത് ഒരു മണിക്കൂർ നേരം ഉയർന്ന തുടിതാളം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിലൂടെ ലോകത്തിൻ്റെ നെറുകയിലെത്തി. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിയും ഉണര്‍വ് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തിയത്. പാരമ്പര്യ ഗോത്ര വാദ്യോപകരണമായ തുടിയുടെ ആകൃതിയില്‍ കലാകാരന്മാരെ വിന്യസിച്ചാണ് ‘അറബുട്ടാളു’ അവതരിപ്പിച്ചത്. തുടിക്കളിയില് അണിനിരക്കുന്നതില്‍ 200ല്‍പരം കലാകാരന്മാര് വയനാട്ടിലെ ഗോത്രവിഭാഗങ്ങളില്നിന്നുള്ളവരായിരുന്നു. . നേരത്തേ ചിട്ടപ്പെടുത്തിയതനുസരിച്ച് കലാകാരന്മാരിൽ ഒരു ഭാഗം തുടിക്കൊട്ടി പാടി. അതേ സമയം മറ്റൊരു കൂട്ടം വട്ടക്കളി കളിച്ചു. അവതരണത്തിനു മുമ്പ് രണ്ടു തവണ റിഹേഴ്സല്‍ നടത്തിയാണ് റെക്കോർഡിലേക്കെത്തിയത് . വിശിഷ്ട വ്യക്തികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബെസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ പരിപാടിയുടെ അവസാനം ലോക റെക്കോർഡ് പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് സമ്മാനിച്ചു. നാട്ടുകലാകാര കൂട്ടം സംസ്ഥാന സമിതിക്ക് ലഭിക്കുന്ന നാലാമത് ലോക റെക്കോർഡാണിത്. രമേഷ് കരിന്തലക്കൂട്ടം, ഉദയന്‍ കുണ്ടുംകുഴി, വിജയന് ഗോത്രമൊഴി, ബിജു കൂട്ടം, രതീഷ് ഉണര്‍വ്, വിപിന്‍ പൊലിക, ബൈജു തൈവ മക്കൾ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്കൊടുവിൽ യുദ്ധത്തിനെതിരെയുള്ള സന്ദേശമായി കലാകരൻമാർ തുടിതാളം മുഴക്കി. ഞായറാഴ്ച വൈകുന്നേരം നാല് മണി മുതൽ അഞ്ചര വരെ നടന്ന ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ., നടൻ അബുസലിം ,പദ്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ തുടങ്ങി നിരവധി പേർ ദൃക്സാക്ഷികളായി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...