ഹെലികോപ്റ്റർ നിരീക്ഷണത്തിനിടെ മക്കിമലയിൽ തോക്കുധാരികളായ അഞ്ച് മാവോയിസ്റ്റുകൾ എത്തിയെന്ന് റിസോർട്ട് ജീവനക്കാരൻ .

മാനന്തവാടി: കമ്പമലക്കടുത്ത് മക്കിമലയിൽ തോക്ക് ധാരികളായ അഞ്ച് മാവോയിസ്റ്റുകൾ എത്തിയതായി റിസോർട്ട് ജീവനക്കാരൻ്റെ മൊഴി.
മാവോയിസ്റ്റുകൾ എത്തിയത് ഇന്നലെ സന്ധ്യക്ക് ഏഴ് മണിയോടെയെന്ന് ജീവനക്കാരൻ ജോബിൻ ജോൺ പറഞ്ഞു.
റിസോർട്ടിലെ പാടിക്ക് സമീപമാണ് മാമോയിസ്റ്റുകൾ വന്നത്.
അഞ്ചു പേരുടെ കയ്യിലും തോക്കുണ്ടായിരുന്നു
മാധ്യമങ്ങൾക്ക് വാർത്താകുറിപ്പ് അയക്കാൻ ഫോൺ ആവശ്യപ്പെട്ടു.തുടർന്ന് ഈ ഫോണിൽ നിന്ന് കുറച്ച് മാധ്യമ പ്രവർത്തകർക്ക് വാർത്ത അയച്ചു.
കമ്പമലയിലെ പ്രശ്നങ്ങൾ ആണ് സംസാരിച്ചത്.
മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയില്ല.
രണ്ട് മണിക്കൂറോളം റിസോർട്ടിനടുത്ത് ഉണ്ടായിരുന്നു.
അരിയും സാധനങ്ങളും ചോദിച്ചു വാങ്ങി.
ഇതിന് ശേഷം പുഴ കടന്ന് വനത്തിലേക്ക് പോയെന്നും ജോബിൻ ജോൺ പറഞു.പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ
Next post ഇന്ത്യൻ മലയാളി അസോസിയേഷൻ കലാശ്രീ പുരസ്കാരം സലിം താഴത്തൂർ ഏറ്റുവാങ്ങി.
Close

Thank you for visiting Malayalanad.in