മലപ്പുറം : ഒക്ടോബര്‍ 17 , 18, 19, തീയ്യതികളില്‍ എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന വേങ്ങര സബ് ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പ്രകാശനം ചെയ്തു. ചടങ്ങില്‍ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി കെ ബാല ഗംഗധരന്, ജനറല്‍ കണ്‍വീനര്‍ കെ മുഹമ്മദ് ഷാഫി, പബ്ലിസിറ്റി കണ്‍വീനര്‍ കെ പി അബ്ദുറഹ്മാന് , കോ ഓഡിനേറ്റര്‍ പി എം ആശിഷ്, പ്രദര്‍ശന കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ കെ ഷാജിര്‍ എന്നിവര്‍ പങ്കെടുത്തു.ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവ്യത്തിപരിചയ , ഐ ടി മേളകളില്‍ പത്ത് ഗ്രാമ പഞ്ചായത്ത് പരിധിയിലെ 140 സ്കൂളുകളില്‍ നിന്ന് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ ശാസ്ത്ര പ്രതിഭകളാണ് മൂന്ന് ദിവസത്തെ മേളയില്‍ മാറ്റുരയ്ക്കുന്നത്. ഫോട്ടോ : വേങ്ങര സബ് ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പ്രകാശനം ചെയ്യുന്നു
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...