വാഹനമോടാനുള്ള റോഡില്ല: ഓണത്തിയമ്മയും അയൽവാസികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

കൽപ്പറ്റ:
മുതിരേരി നെല്ലിക്കൽ പണിയ കോളനിയിലേക്ക് വാഹന സൗകര്യത്തോടു കൂടിയ റോഡ് അനുവദിച്ച് കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് കോളനിയെ ഏറ്റവും പ്രായകൂടിയ ഓണത്തിയമ്മ. യും അയൽവാസികളും തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയിക്ക് നിവേദനം നൽകി. പതിനൊന്നോളം കുടുംബങ്ങൾ താമസിക്കുന്ന ഇവടെ കാൽനടയാത്രക്ക് പോലും സൗകര്യമുള്ള ഒരു വഴിയില്ല. കഴിഞ്ഞ മാസം മൂന്ന് മാസം പ്രായമായ ക്കുട്ടിയുടെ അമ്മ അസുഖം മൂർച്ചിച്ച് മരണപ്പെട്ടപ്പോൾ മൃതദേഹം എടുത്ത് വരുമ്പോൾ കാൽ വഴുതി ചെളിയിൽ വീഴുന്ന സംഭവം വരെ ഉണ്ടായി. അസുഖം വന്നാൽ കസേരയിൽ ഇരുത്തി ഒരു കിലോമീറ്റർ ചുമന്ന് വേണം വാഹന സൗകര്യമുള്ള റോഡിൽ എത്താൻ സമീപ സ്ഥലങ്ങൾ വിട്ടു നൽകാൻ കുറച്ച് ആളുകൾ തയ്യറാണ്. ബാക്കിയുള്ളവരെ കൂടി ഉൾപ്പെടുത്തി വാഹന സൗകര്യത്തോടു കൂടി ഒരു വഴി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക വിപണിയിൽ ഇനി ഇന്ത്യൻ കാപ്പിക്ക് കരുത്ത് തെളിയിക്കാൻ അവസരമായെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.ജഗദീഷ ഐ.എ.എസ്.
Next post വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതി തുടങ്ങി
Close

Thank you for visiting Malayalanad.in