വയനാട്ടിൽ നിന്ന് കാണാതായ യുവതിയും അഞ്ച് മക്കളും ഷൊർണ്ണൂരിലെന്ന് സംശയം
വയനാട് കമ്പളക്കാട് കൂടോത്തുമ്മലിൽ നിന്ന് കാണാതായ വിമിജയെയും മക്കളെയും ഷൊർണ്ണൂരിൽ കണ്ടതായി സംശയം.
വയനാട് കമ്പളക്കാട് നിന്ന് കാണാതായ വിമിജയും അഞ്ച് മക്കളും ഷോർണൂരിലെത്തിയെന്ന് സൂചനയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷോർണൂരിലെ ബന്ധുവിന്റെ കടയിലെത്തി പണം വാങ്ങി.
കമ്പളക്കാട് നിന്നുള്ള പൊലീസ് സംഘം ഷോർണൂരിലേക്ക് പോയിട്ടുണ്ട്.
വിമിജയും മക്കളും കോഴിക്കോട് രാമനാട്ടുകരയിലെ ബന്ധു വീട്ടിൽ ഇന്നലെ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അവിടെ നിന്ന് ഇറങ്ങിയത് വയനാട്ടിലേക്കെന്ന് പറഞാണന്നും പോലീസ് പറയുന്നു:
രാമനാട്ടുകരയിൽ നിന്ന് വിമിജയും മക്കളും പോയത് കണ്ണൂരിലേക്കെന്ന് സൂചന
കണ്ണൂർ ബസ് സ്റ്റാൻഡിൽ അമ്മയെയും മക്കളെയും കണ്ടതായി പൊലീസിന് വിവരം കിട്ടിയിരുന്നു
കണ്ണൂരിൽ നിന്നാണ് ഷോർണൂരിലേക്ക് എത്തിയതെന്നും സൂചന. വിമിജയെയും മക്കളായ വൈഷ്ണവ് ( 12 ) വൈശാഖ് ( 11 ) സ്നേഹ ( 9 ) അഭിജിത്ത് ( 5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് 18 മുതൽ കാണാതായത്.