വിവരം നൽകാതെ വിവരാകാശ പ്രവർത്തകനെ വട്ടം കറക്കി: സമൻസയച്ച് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി വിസ്തരിച്ചു.

കൽപ്പറ്റ: വിവരാവാകാശ നിയമ പ്രകാരം അപേക്ഷ നൽകിയ പൊതു പ്രവർത്തകന് മറുപടി നൽകാതെ വട്ടം കറക്കിയ ഉദ്യോഗസ്ഥനെ വിവരാകാശ കമ്മീഷണർ സമൻസ് അയച്ച് വിളിച്ചു വരുത്തി. വിസ്താരത്തിന് ശേഷം വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലങ്കിൽ ശിക്ഷ ഉണ്ടാകുമെന്ന് പിന്നീട് കമ്മീഷണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൽപ്പറ്റ കലക്ട്രേറ്റിൽ വയനാട് ജില്ലയിലെ സിറ്റിംഗിനിടെയാണ് സംസ്ഥാന വിവരാവാകാശ കമ്മീഷണർ എ അബ്ദുൾ ഹക്കീം വിവരാകാശ പ്രവർത്തകന് വിവരം നൽകാതെ ബുദ്ധിമുട്ടിപ്പിച്ച ഉദ്യോഗസ്ഥനെ സമൻസ് അയച്ച് വിളിച്ചു വരുത്തിയത്. വിസ്താരത്തിന് ശേഷം അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടി. വിശദീകരണം തൃപ്തി കരമല്ലങ്കിൽ വിവരാവകാശ നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും ചില പോലീസുദ്യോഗസ്ഥരും ഇങ്ങനെ വിവരാവകാശ പ്രuർത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ടന്നും കമ്മീഷണർ പറഞ്ഞു.
വിവരാകാശം ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നാൽ ഭൂരിഭാഗം കേസുകളും പൊതുതാൽപ്പര്യമാണ്. അതിനാൽ മറുപടി നൽകുന്നതിൽ വീഴ്ച വരുത്തുന്നതിനെ ന്യായീകരിക്കാനാകില്ലന്നും കമ്മീഷണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു.
Next post വിവരാവകാശ അപേക്ഷകള്‍ ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യണം- കമ്മീഷണര്‍ എ അബ്ദുൾ ഹക്കീം.
Close

Thank you for visiting Malayalanad.in