സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു.

തൃശൂർ: തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് ദീപു. ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: നിമ്മി. മക്കൾ: പ്രാർത്ഥന, പത്മ സൂര്യ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി
Next post വിവരം നൽകാതെ വിവരാകാശ പ്രവർത്തകനെ വട്ടം കറക്കി: സമൻസയച്ച് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി വിസ്തരിച്ചു.
Close

Thank you for visiting Malayalanad.in