എടവകയിൽ ജൈവവൈവിധ്യ പരിപാലന സമിതി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

എടവക : എടവക ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി വിവിധ വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾക്കു വേണ്ടി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്.ബി പ്രദീപ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജോർജ് പടകുട്ടിൽ ,സുജാത സിസി, ലതവിജയൻ ,ഉഷാവിജയൻ ,ബി.എം.സി അംഗം പിജെ മാനുവൽ,അജയൻ പി. എ,ക്യാമ്പ് കോഡിനേറ്റർ പ്രവീൺ രാജഗിരി, സൈതലവി.കെ പ്രസംഗിച്ചു, പ്രകൃതി : നമുക്കു കിട്ടിയ വരദാനം എന്ന വിഷയത്തെ അധികരിച്ച് ചിത്രകാരൻ പ്രവീൺ രാജഗിരി നാച്ചുറൽ ആർട്ട്,നാച്ചുറൽ ബോട്ടിൽ ആർട്ട് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. ചിത്രരചനയിലൂടെയും പെയിന്റിംഗിലൂടെയും പ്രകൃതി സംരക്ഷണ താൽപര്യം കുട്ടികളിൽ വളർത്തുവാൻ ക്യാമ്പ് ഉപകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രേയസി വെങ്ങോലി `മിസ്സിസ് വയനാടൻ മങ്ക 2023
Next post ചീയമ്പം സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ പെരുന്നാൾ 24- ന് തുടങ്ങും
Close

Thank you for visiting Malayalanad.in