വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി

കൽപ്പറ്റ: വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി
മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കലക്ട്രേറ്റിന് മുമ്പിൽ നടത്തുന്ന ദശദിന സത്യാഗ്രഹ സമരം തുടങ്ങി. ഗോത്രമേഖലയിൽ നിന്നുള്ള ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു.വിജയൻ മടക്കി മല, ഗഫൂർ വെണ്ണിയോട് തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ ദിവസം വീട്ടമ്മമാരാണ് സത്യാഗ്രഹം നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കർഷകർ, യുവാക്കൾ, ആദിവാസി മേഖലയിൽ നിന്നുള്ളവർ തുടങ്ങി പല മേഖലകളിൽ നിന്നുള്ളവർ ഓരോ ദിവസവും സത്യാഗ്രഹമിരിക്കും. ഇതിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്തുതല കർമ്മ സമിതികൾ രൂപീകരിക്കുകയും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സത്യാഗ്രഹ സമരം കലക്ട്രേറ്റിന് മുമ്പിൽ നടക്കുന്ന ദിവസങ്ങളിൽ വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിക്കാൻ പൊതു ജനങ്ങളെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് ദശദിന സത്യാഗ്രഹ സമരം തുടങ്ങി.
Next post സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു.
Close

Thank you for visiting Malayalanad.in