നാട്ടുകാർ കാഴ്ചക്കാരായി: വാഹനമിടിച്ച് വീണ മധ്യവയസ്ക്ക ഏറെ നേരം റോഡിൽ കിടന്നു

കണ്ണൂർ: പരിയാരത്ത് വാഹനമിടിച്ച് വീണ മധ്യവയസ്ക്ക ഏറെ നേരം റോഡിൽ കിടന്നു. പിന്നീട് അപകടത്തിൽപെട്ട രാധ( 56)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായപ്പോൾ ചുറ്റും കൂടിയ നാട്ടുകാർ കാഴ്ച്ചക്കാരായി നിന്നതല്ലാതെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കിയില്ല.
ഒടുവിൽ രക്ഷക്കെത്തിയത് സാമൂഹ്യ പ്രവർത്തകൻ ശ്രീകണ്ഠാപുരം സ്വദേശി കണിയാർ വയലിലെ കെ.കെ. കൃഷ്ണൻ. ജലഗതാഗത വകുപ്പിൽ ജീവനക്കാരനായ ശ്രീകണ്ഠാപുരം കണിയാർവയൽ സ്വദേശിയും പൊതു-സാമൂഹ്യ പ്രവർത്തകനുമായ കെ.കെ. കൃഷ്ണൻ ഡ്യൂട്ടി കഴിഞ്ഞ് കാറിൽ
സഹപ്രവർത്തകനോടൊപ്പം മടങ്ങി വരുമ്പോഴാ അപകടം ശ്രദ്ധയിൽപ്പെട്ടത്.. ശസത്രക്രിയ കഴിഞ്ഞുവെങ്കിലും പരുക്കേറ്റ രാധയുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച്ച വൈകുന്നേരം ദേശീയപാത-66 ൽ ഏഴിലോട് നടന്ന അപകടത്തിന് കാരണം എ.എം.വി.ഐയുടെ കാർ ഓടിച്ചത് സ്ത്രീയാണെന്ന് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൺവാണിഭ കേന്ദ്രങ്ങളാകുന്ന റിസോർട്ടുകൾക്കെതിരെ നടപടി വേണം: വയനാട് ടൂറിസം അസോസിയേഷൻ
Next post ദുബായ് ജൈടെക്സ് എക്സ്പോയിലേക്ക് കേരളത്തില്‍ നിന്നും 40 സ്റ്റാര്‍ട്ടപ്പുകള്‍
Close

Thank you for visiting Malayalanad.in