വയനാട്ടിൽ 54 വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്രമക്കേട് കണ്ടെത്തി : 7 ബസുകൾക്കെതിരെ നടപടി.

.
കൽപ്പറ്റ:
വയനാട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം 9/10/2022-ൽ നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും പിഴ ശിക്ഷയുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.സ്പീഡ് ഗവർണർ വിശ്ചെദിച്ച് സർവീസ് നടത്തിയ 7ബസുകളുടെ ഫിറ്റ്നസ് ,ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ അനൂപ് വർക്കിയുടെ നിർദ്ദേശനുസരണം എം. വി. ഐ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എ. എം. വി. ഐ മാരായ ഗോപീകൃഷ്ണൻ,റെജി സുജിത്, സൗരഭ്,സുമേഷ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ അനൂപ് വർക്കി അറിയിച്ചു.നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന ഇമെയിൽ /ഫോൺ നമ്പർ മുഖാന്തിരം പൊതു ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. rtoe12.mvd@kerala.gov.in , 9188963112.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൻ.സി.പി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന നേതാക്കളെ ഉടൻ പുറത്താക്കണം: സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ.
Next post പെൺവാണിഭ കേന്ദ്രങ്ങളാകുന്ന റിസോർട്ടുകൾക്കെതിരെ നടപടി വേണം: വയനാട് ടൂറിസം അസോസിയേഷൻ
Close

Thank you for visiting Malayalanad.in