കൽപ്പറ്റ: വയനാട് ചെറുവിമാനത്താവളം കൽപ്പറ്റയിൽ വരാനിടയില്ല. സാങ്കേതിക പരിശോധനയിൽ വായുസഞ്ചാര പാത അനുകൂലമല്ലന്നാണ് റിപ്പോർട്ട് .പകരം മാനന്തവാടി കൊയിലേരിയിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ സ്വകാര്യ ഭൂമിയിൽ വായുസഞ്ചാര പാത അനുയോജ്യമാണന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.
കൽപ്പറ്റക്കടുത്ത് മൂന്നിടത്ത് ഭൂമി കണ്ടെത്തുകയും അവിടങ്ങളിൽ പല ഘട്ടങ്ങളിലായി പരിശോധനകൾ നടക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി ഏവിയേഷൻ വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഏറ്റവും ഉചിതമെന്ന് പറയപ്പെടുന്ന കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ വായുസഞ്ചാര പാതയുടെ സിഗ്നൽ ലഭിക്കുന്നില്ലന്ന് കണ്ടെത്തിയത്. എന്നാൽ റവന്യൂ വകുപ്പ് പദ്ധതിക്കെതിരായ റിപ്പോർട്ട് നൽകിയെന്ന ആക്ഷേപവും ഉയർന്നിരുന്നു.ഇത് ശരിയല്ലന്നും വിമാനത്താവളം വയനാട്ടിൽ എവിടെയായാലും ഏറ്റവും അനുയോജ്യമായ സ്ഥലത്ത് വരണമെന്നാണ് റവന്യൂ വകുപ്പിൻ്റെ നിലപാടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിലാണ് ചെറുവിമാനത്താവളത്തിനുള്ള ആദ്യ ഘട്ട ശ്രമങ്ങൾ നടന്നത്.
ഇതിനിടെ മാനന്തവാടിയിൽ വിമാനത്താവളത്തിനുള്ള പ്രാഥമിക പരിശോധന തുടങ്ങി. കൊയിലേരിയിൽ നിന്ന് ഒരു കിലോമീറ്റർ അടുത്തായി പുതിയിടം ജ്യോതി പ്രസാദ് ,സഹോദരൻ ബാബു മറ്റ് ബന്ധുക്കൾ എന്നിവരുടെ പേരിലുള്ള 50 ഏക്കർ ഭൂമിയിലുണ് ഏവിയേഷൻ വകുപ്പിൻ്റെ പ്രാഥമിക പഠനം നടന്നത്.
ഇവിടെ വായു സഞ്ചാര പാതയുടെ സിഗ്നൽ അനുകൂലമായതിനാൽ അടുത്ത ഘട്ടത്തിൽ മണ്ണിൻ്റെ ഘടന സംബന്ധിച്ച പരിശോധനക്കായി ഒരു മാസത്തിനുള്ളിൽ വിദഗ്ധ സംഘം എത്തുമെന്നാണ് സൂചന. ചതുപ്പ് നിലങ്ങൾ ഇല്ലാത്തതും, വീടുകൾ, വലിയ കെട്ടിടങ്ങൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവ ഇല്ലാത്തതും പ്രാരംഭ നിർമ്മാണച്ചെലവ് താരതമ്യേന കുറഞ്ഞതുമായ സ്ഥലമാണ് കൊയിലേരി പുതിയിടത്ത് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വയനാട് മെഡിക്കൽ കോളേജ് പോലെ പ്രാദേശിക വാദങ്ങൾ ഉണ്ടാവാതിരുന്നാൽ വയനാട് ചെറുവിമാനത്താവള സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കാനിടയുണ്ട്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...