വയനാട്ടിൽ ദേശീയ പാതയിൽ വൈത്തിരിക്ക് സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വൈത്തിരി തളിപ്പുഴ സ്വദേശി കുന്നുമ്മൽ അസീസിൻ്റെ മകൻ റസൽ (21) ആണ് മരിച്ചത്.. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത് . പഴയ വൈത്തിരിക്കും തളിപ്പഴക്കും ഇടയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ റസലിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.