മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി. എം.പിമാർക്ക് സംസാരിക്കാൻ പോലുമുള്ള അവകാശമില്ലന്ന് കെ.സി.വേണുഗോപാൽ എം.പി

കൽപ്പറ്റ: മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി. എം.പിമാർക്ക് സംസാരിക്കാൻ പോലുമുള്ള അവകാശമില്ലന്ന് കെ.സി.വേണുഗോപാൽ എം.പി.വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. .
മണിപ്പൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ വീട് ചുട്ടെരിച്ചു; മന്ത്രിക്ക് സംസാരിക്കാൻ അവസരം കൊടുത്തിട്ടില്ല.
കേന്ദ്രസർക്കാരിന് മണിപ്പൂരിൽ ഒരുപാട് കാര്യങ്ങൾ ഒളിക്കാൻ ഉണ്ടന്നും
കോൺഗ്രസ് എം.പിമാർ മണിപ്പൂർ സന്ദർശിച്ചുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ കുറ്റബോധം കാരണമാണ് പാർലമെന്റിൽ രണ്ട് മിനിറ്റിൽ സംസാരമൊതുങ്ങിയത്.
മണിപ്പൂരിലെ സമാധാന ശ്രമങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കെ.സുധകാരനെ ഇഡി വേട്ടയാടുകയാണ്. കേന്ദ്ര ഏജൻസികളെല്ലാം ബി.ജെ.പി. യുടെ തെരഞ്ഞെടുപ്പ് ആയുധം. ഇത് വരെ ഒരു ബി.ജെ.പി. നേതാവിനെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലന്നും കെ.സി.വേണുഗോപാൽ എം.പി.പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ
Next post വിമല നഗർ എഫ്.ഐ.ജി.യുടെ സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി
Close

Thank you for visiting Malayalanad.in