വൈത്തിരിയിലെ കൂട്ടബലാത്സംഗം: പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമെന്ന് സംശയം

കൽപ്പറ്റ::
വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം.: ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം.അതേസമയം പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.
വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ആറ് പ്രതികളെയും കൽപ്പറ്റ കോടതി റിമാൻഡ് ചെയ്തു. രണ്ട് സ്ത്രീകൾ ഉൾപ്പടെ കേസിൽ പ്രതികളായ ആറ് പേരെയും കോടതി ഇന്നലെയാണ്. റിമാൻഡ് ചെയ്തത്.

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33) , വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42) , തമിഴ് നാട് സ്വദേശിനിയായ ശരണ്യ (33 ) തിരുവനന്തപുരം സ്വദേശിനി മഞ്ജു എന്ന ഭദ്ര (33) , വയനാട് മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28) ,വൈത്തിരി തളിപ്പുഴ സ്വദേശി അനസ് (27) എന്നീ പ്രതികളാണ് ഇന്നലെ റിമാൻഡിലായത്.
കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നൽകിയെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണന്നും വയനാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് വൈത്തിരി ,ലക്കിടി എന്നിവിടങ്ങളിൽ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകൾ വയനാട്ടിലെ റിസോർട്ടുകളിലേക്ക് കൂടുതൽ പെൺകുട്ടികളെ എത്തിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്..

Leave a Reply

Your email address will not be published. Required fields are marked *

Previous post മദ്യ- മയക്കു മരുന്ന് മാഫിയകൾക്ക് കടുത്ത ശിക്ഷ നൽകണം : ഗാന്ധി ദർശൻ വേദി
Next post എൻ്റെ ജോലിയെവിടെ? തൊഴിലില്ലായ്മക്കെതിരെ ഡി.വൈ.എഫ്.ഐ ജാഥകൾക്ക് തുടക്കമായി
Close

Thank you for visiting Malayalanad.in