വിൽപ്പനക്കായി സൂക്ഷിച്ച 20 ലിറ്റർ മദ്യം പിടികൂടി

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എംബി യും പാർട്ടിയും 30/07/2023-ാം തിയ്യതി സുൽത്താൻ ബത്തേരി താലൂക്ക്, നേന്മേനി വില്ലേജിൽ, എടക്കൽ ഭാഗത്ത് വെച്ച് വിൽപ്പനക്കായി കൊണ്ടുപോയ 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി . മദ്യം കടത്തിയ KL 40 D 1256 ബൈക്ക് പിടിച്ചെടുത്തു. നായ്കെട്ടി ഇല്ലിച്ചോട് ഭാഗം വട്ടപ്പാട്ടിൽ വീട്ടിൽ സുബ്രഹ്മണിയൻ മകൻ ഷൈജു വി എസ് (വ. 39/23) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി . സിവിൽ എക്സൈസ് ഓഫീസർമാരായ രഘു .വി, സനൂപ് എം.സി., അൻവർ .സി., ധന്വന്ത് കെ.ആർ, രമ്യ. ബി.ആർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സപ്തശത മഹാ ചണ്ഡികായാഗം സമാപിച്ചു.
Next post വയനാട് ചുരത്തിലൂടെ നാളെ മഴ യാത്ര
Close

Thank you for visiting Malayalanad.in